കാവിന്‍പുറം ക്ഷേത്രത്തില്‍ മുറജപം ഭക്തിനിര്‍ഭരമായി
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി ഇന്നലെ നടന്ന അതിവിശിഷ്ടമായ കൃഷ്ണയജൂര്‍വ്വേദ മുറജപം ഭക്തിനിര്‍ഭരമായി.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി ഇന്നലെ നടന്ന അതിവിശിഷ്ടമായ കൃഷ്ണയജൂര്‍വ്വേദ മുറജപം ഭക്തിനിര്‍ഭരമായി.
കടലൂര്‍ ശ്രീദാസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി, കൂറ്റന്‍പിള്ളി വാസുദേവന്‍ നമ്പൂതിരി, കിഴാനെല്ലൂര്‍ ഭവന്‍ നമ്പൂതിരി, കിഴാനെല്ലൂര്‍ യതീന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ മുറജപത്തില്‍ പങ്കെടുത്തു.
മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് മുറജപം ആരംഭിച്ചത്. മുറജപ വിശേഷ പ്രഭാഷണവുമുണ്ടായിരുന്നു. മുറജപത്തിന് ശേഷം മന്ത്രജപത്താല്‍ ദിവ്യമായ മുറജപ നെയ്യ് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു.
ഇന്നലത്തെ മുറജപത്തോടെ കഴിഞ്ഞ ഏഴ് മാസമായി കാവിന്‍പുറം ക്ഷേത്രത്തില്‍ നടന്നുവന്ന അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകള്‍ക്കും സമാപനമായി. ഡിസംബര്‍ 4 ന് കാര്‍ത്തിക പൊങ്കാല ഉത്സവം നടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments