കാവുംങ്കുഴി - കവറുമുണ്ട റോഡ് നിർമ്മാണ ഉദ്ഘാടനം നാളെ


കാവുംങ്കുഴി - കവറുമുണ്ട റോഡ് നിർമ്മാണ ഉദ്ഘാടനം നാളെ 

  ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കാവുംങ്കുഴി - കവറുമുണ്ട റോഡ് നവീകരിക്കുന്നു. ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ . റോഡിന് സംരക്ഷണഭിത്തിയും, കോൺക്രീറ്റിംഗുമാണ് നടത്തുന്നത്. 

  സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതോടുകൂടി വീതിക്കുറവുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനു കഴിയും. ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ്‌ വാളിപ്ലാക്കൽ റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കും. 

\പഞ്ചായത്ത് പ്രസിഡൻ്റ് അനസ്യാ രാമൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സമ്മ ബോസ്, പഞ്ചായത്ത് മെമ്പർ ലിൻ്റൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments