എസ് .എം . വൈ. എം. വെള്ളികുളം യൂണിറ്റിന്റെ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി.
എസ്. എം. വൈ. എം. വെള്ളികുളം യൂണിറ്റിന്റെ 2025- 2026 പ്രവർത്തന വർഷം ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.യൂണിറ്റ് പ്രസിഡൻ്റ് അലൻ ജേക്കബ് കണിയാംകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം എസ്. എം വൈ എം.ൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.
റിയാ തെരേസ് മാന്നാത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.താഴെപ്പറയുന്നവരെ പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഡയറക്ടർ - ഫാ.സ്കറിയ വേകത്താനം,
വൈസ് ഡയറക്ടർ -സിസ്റ്റർ ഷാൽബി മുകളേൽ സി .എം .സി ,അല്മായ കോർഡിനേറ്റേഴ്സ് - ജോസഫ് കടപ്ളാക്കൽ, ഹണി സോജി കുളങ്ങര
ഫൊറോനാ കൗൺസിലേഴ്സ് - റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ,അൽഫോൻസാ റോയി ചങ്ങനാരിപറമ്പിൽ .
പ്രസിഡൻ്റ് -സ്റ്റെബിൻ ജേക്കബ് നെല്ലിയേക്കുന്നേൽ,
വൈസ് പ്രസിഡൻ്റ് - അലൻ റോബിൻ വിത്തുകളത്തിൽ, സെക്രട്ടറി - റിയാ തെരേസ് ജോർജ് മാന്നാത്ത്, ജനറൽ സെക്രട്ടറി -അലൻ ജേക്കബ് കണിയാം കണ്ടത്തിൽ ,ട്രഷറർ -ബ്രീസ് തോമസ് വള്ളിയാംതടത്തിൽ .എന്നിവരെ തെരഞ്ഞെടുത്തു.ഇതോടനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
ജെസ്ബിൻ വാഴയിൽ, പ്രവീൺ ജോർജ് വട്ടോത്ത്,സാന്റോ സിബി തേനംമാക്കൽ,സാന്ദ്രാ സെബാസ്റ്റ്യൻ മുണ്ടമറ്റം, റോസ്മരിയ സണ്ണി വലിയപറമ്പിൽ, സ്റ്റെഫി മരിയ ബാബു മുത്തനാട്ട്,മെൽബിൻ ഇളംതുരുത്തിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






0 Comments