മുണ്ടക്കയത്തിന് സമീപം അമരാവതിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരുക്കേറ്റു. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ പരുക്കേറ്റവരുമായി പോയ വാഹനം കരിനിലത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചും അപകടമുണ്ടായി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ആരുടെയും നില ഗുരുതരമല്ല.



0 Comments