മീനച്ചിൽ പഞ്ചായത്തിൽ സി.പി. എം. ലോക്കൽ സെക്രട്ടറിക്കെതിരെ സ്ഥാനാർത്ഥിയായി ..... സി.പി. ഐ. പാലാ മണ്ഡലം കമ്മിറ്റി അംഗം പാർട്ടിയിൽ നിന്നു തെറിച്ചു ...... അംഗത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി സി.പി. ഐ..
സ്വന്തം ലേഖകൻ
പാർട്ടി തീരുമാനത്തിന് വിരുദ്ധമായി എൽ ഡി എഫ് മുന്നണി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന പാർട്ടി പാലാ മണ്ഡലം കമ്മറ്റി അംഗം പി എൻ പ്രമോദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കാൻ പാർട്ടി പാലാ മണ്ഡലം കമ്മറ്റി തീരുമാനിച്ചതായി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ അറിയിച്ചു.
മീനച്ചിൽ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സി.പി. എം. മീനച്ചിൽ ലോക്കൽ സെക്രട്ടറി കൂടിയായ ജിനു വാട്ടപ്പിള്ളിയാണ് ഇടതു മുന്നണി സ്ഥാനാർഥി. സി. പി. എം ൻ്റെ സിറ്റിംഗ് സീറ്റാണ് ഇത്.
ജിനുവിനെതിരെ മത്സരിക്കുന്ന പ്രമോദ് സി.പി. ഐ നേതൃത്വം തുടരെ ആവശ്യപ്പെട്ടിട്ടും നോമിനേഷൻ പിൻവലിക്കാൻ തയ്യാറായിരുന്നില്ല . ഇതേ തുടർന്നാണ് കർശന നടപടി എടുക്കേണ്ടി വന്നതെന്ന് സി.പി. ഐ. നേതാക്കൾ ചൂണ്ടിക്കാട്ടി.






0 Comments