കേരളപ്പിറവി ദിനത്തില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ പ്രതിമ നാടിനു സമർപ്പിച്ച് മുത്തോലി ഗ്രാമപഞ്ചായത്ത്
ഭരണഘടനാശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമ കേരള പിറവി ദിനത്തില്‍ പാലാ മുത്തോലി പഞ്ചായത്തില്‍ അനാവരണം ചെയ്തു.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൺജിത്ത് ജി മീനാഭവൻ പ്രതിമ നാടിനു സമർപ്പിച്ചു.
ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അംബേദ്കറുടെ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കുന്നതിന് മുത്തോലി പഞ്ചായത്ത് തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ പറഞ്ഞു.പുലിയന്നൂര്‍ എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച പ്രതിമയുടെ സമര്‍പ്പണ ചടങ്ങില്‍ മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാജു അധ്യക്ഷയായി.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ ചന്ദ്രന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ഫിലിപ്പ്, പഞ്ചായത്ത് മെംബര്‍മാരായ ടോമി കെഴുന്താനത്ത്, ജിജി ജേക്കബ്,ഷീബ റാണി,സിജുമോന്‍ സി.എസ് , ശ്രീജയ എം.പി,എമ്മാനുവൽ ,ആര്യ സബിന്‍ ചീരാംകുഴി ,
എന്‍.കെ ശശികുമാര്‍ എന്നിവര്‍ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ വി.കെ നന്ദി പറഞ്ഞു.





0 Comments