കുടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ശുദ്ധജലം എത്തി. മറ്റുള്ളവര്‍ക്കും ഇനി ധൈര്യമായി ശുദ്ധജലം കുടിക്കാം.
ശുദ്ധജലത്തിന്റെ അഭാവം മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് സാമൂഹിക ആരോഗ്യകേന്ദ്ര കോമ്പൗണ്ടില്‍ പുതിയ കിണര്‍ നിര്‍മ്മിച്ചതോടെയാണ് ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമായത്. പുതുതായി നിര്‍മ്മിച്ച ജലവിതരണ കിണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ എം ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാളിയേക്കല്‍, കെ എം രാധാകൃഷ്ണന്‍, അപ്പച്ചന്‍ പാറത്തൊട്ടി, പഞ്ചായത്ത് മെമ്പര്‍ സിബി സിബി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി തോമസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാ പി നായര്‍, എച്ച്.എം.സി. ആശുപത്രി വികസനസമിതിയംഗങ്ങളായ വര്‍ഗീസ് ഒഴുകയില്‍, പി കെ രാജു, പി ടി ജോസ് പാരിപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ജലവിതരണ കിണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിക്കുന്നു.




0 Comments