ഫാ. സുനില്‍ പെരുമാനൂര്‍, അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ഡി എന്നിവര്‍ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങള്‍
കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂരും സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് ചങ്ങനാശേരി സെന്റ് ജോസഫ് പ്രൊവിന്‍സംഗവും സോഷ്യല്‍ വിഭാഗം കൗണ്‍സിലറും കുടമാളൂര്‍ ആശാകേന്ദ്രം സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടറുമായ അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ഡിയും സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കോട്ടയം ജില്ലാ മെംബര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പുനരധിവാസത്തോടൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ സമൂഹത്തിലേക്കുള്ള പുനഃസംയോജനം സംബന്ധിച്ചകാര്യങ്ങളില്‍ തീരുമാനം എടുക്കുക, നിയമ സഹായം ഉറപ്പുവരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മെംബര്‍ എന്ന നിലയില്‍ ഇവര്‍ നിര്‍വഹിക്കേണ്ടത്.
.jpeg)




0 Comments