കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനൊപ്പം കസ്റ്റഡിലായ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍ കുമാര്‍ കൊലപാതക കേസില്‍ പ്രതിയല്ലെന്നു പോലീസ്.


 
Yes Vartha Follow Up -3

കോട്ടയം  മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനൊപ്പം കസ്റ്റഡിലായ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍ കുമാര്‍ കൊലപാതക കേസില്‍ പ്രതിയല്ലെന്നു പോലീസ്.  

അനില്‍ കുമാറിന്റെ മകന്‍ അഭിജിത്തത്തും കൊല്ലപ്പെട്ട പുതുപ്പള്ളി സ്വദേശിയായ ആദര്‍ശിയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതും കത്തിക്കു കുത്തുന്നും സി.സി.ടിവി ദശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനു ശേഷമാണ് അനില്‍കുമാറും ഭാര്യയും എത്തി മകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്. അതേസമയം, അനില്‍ കുമാറും മകനും ചേര്‍ന്നു മൃതദേഹം കുളത്തില്‍ തള്ളാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. 


സംഭവ സ്ഥലത്തു നിന്നു രക്ഷപെടാന്‍ ശ്രമിച്ച ഇരുവരെയും പോലീസ് പട്രോളിങ് സംഘമാണ് പിടികൂടിയത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാണ് അനില്‍ കുമാര്‍ എന്ന വിവരവും പുറത്തേക്കു വന്നു. കോട്ടയം നഗരസഭ 39-ാം വാര്‍ഡായ ഇല്ലിക്കലില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥിയാണ് അനില്‍കുമാര്‍.


 നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം.പി സന്തോഷ് കുമാറിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു അനില്‍. എന്നാല്‍, കോണ്‍ഗ്രസുമായി നിലവില്‍ അനിലിനു ബന്ധമൊന്നുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സി.പി.എം നേതാക്കളുമായി അനില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ എല്‍ഡിഎഫില്‍ നിന്നും സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണു വിവരം. 


കഴിഞ്ഞ തവണയും കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.  







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments