വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു.



 വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം സ്വദേശി കത്തിയൻവീട് സാഗർ ഉൾപ്പടെ ഏഴുപേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. 

 അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്.


 ട്രാവലോഗ്‌സ് ഓഫ് വൈശാഖ് എന്ന വാളിൽ പ്രതികൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. 

 വന്യജീവികൾക്ക് ശല്യമാവുന്ന വിധം റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments