തിരുവനന്തപുരത്ത് ചെന്നൈ മെയിലിന് നേരെ കല്ലേറ്.....യാത്രക്കാരന്റെ ദേഹത്ത് കല്ലിന്റെ കഷണം തെറിച്ചുവീണു

 

തിരുവനന്തപുരം  തുമ്പ പൗണ്ട് കടവില്‍ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരന്റെ ദേഹത്ത് കല്ലിന്റെ കഷണം തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ട്രെയിനിലെ യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.


 ആര്‍പിഎഫും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. എവിടെനിന്നാണ് കല്ലേറുണ്ടായതെന്ന വിവരം ലഭിച്ചിട്ടില്ല. ഇത് മനസിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍.  







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments