ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളിലേക്ക് വീണു.....അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം



അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. രണ്ട് ഗര്‍ഡറുകളാണ് വീണത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്.


 ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കി പിക്കപ്പ്‌വാനിനുള്ളില്‍ കുടുങ്ങി മരിച്ച ഡ്രൈവറെ പുറത്തെടുത്തു. വാഹനം വെട്ടിമുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.


 ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ ജാക്കികള്‍ തെന്നിയതും അപകടത്തിനിടയാക്കി. ഗര്‍ഡറിനടിയില്‍ കുടുതല്‍ ആളുകള്‍ ഉണ്ടോയെന്നതും പരിശോധിക്കുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments