വോളിബോൾ കോർട്ട് നവീകരണം നടത്തി എൻഎസ്എസ്
മേലുകാവ്മറ്റത്ത് ഒരുകാലത്ത് കായിക വിപ്ലവം തീർത്ത് കളിത്തട്ടിൽ വോളിബോൾ ജ്വരം ആളിപ്പടർത്തിയ പഞ്ചായത്ത് കോർട്ട് ആണിത്.
ഈരാറ്റുപേട്ട ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് മേലുകാവ് മറ്റത്തെ പൈതൃക വോളിബോൾ കോർട്ട് നവീകരിച്ചാണ് നാടിൻ്റെ നന്മയ്ക്ക് വേണ്ടി ശ്രമദാനം നടത്തി തുടക്കം കുറിച്ചത്.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിൻസി ടോമി വെട്ടത്ത് ശ്രമദാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ സുനിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് രണ്ടാം ഘട്ട ശ്രമദാനത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് ജോയി സ്കറിയ, വൈസ് പ്രസിഡണ്ട് ക്രിസ്റ്റിൻ സാം , ജെയിംസ് മാത്യു, വക്കച്ചൻ തെക്കേൽ, ജോസുകുട്ടി വി. വട്ടക്കാവുങ്കൽ,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിജോ ജോസ് അഞ്ചു കണ്ടത്തിൽ,
ഷിബു വള്ളോം കുഴിയിൽ, ഒലിവ് രാജൻ, പ്രോഗ്രാം ഓഫീസർ സിന്ധു പി ജി, പ്രിൻസിപ്പാൾ ഷീജ എസ്,മനോജ് റ്റി. ബെഞ്ചമിൻ ,സൈമൺ വി.എസ്,വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. ഘട്ടം ഘട്ടമായി തുടർ പ്രവർത്തനങ്ങൾ നടത്തി വോളിബോൾ കോർട്ട് നവീകരണം പൂർത്തീകരിക്കുവാനാണ് യജ്ഞം ലക്ഷ്യമിടുന്നത്.





0 Comments