ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം



 പാലോടിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ്,ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന് സമീപമായായിരുന്നു അപക‌ടം.  

 മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും, പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. 


മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ മരണപ്പെട്ടിരുന്നു. 


സമീപത്ത് റോഡിൽ കുഴിയെടുത്തിരിക്കുന്നതിനാൽ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. അരുവിക്കര പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments