ഓർമ്മ തണലിൽ ഒരിക്കൽ കൂടി .......
മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പൂർവ്വ അധ്യാപക അനധ്യാപക വിദ്യാർത്ഥി സംഗമം ( ഓർമ്മ തണലിൽ ഒരിക്കൽ കൂടി) ശനിയാഴ്ച രാവിലെ 10 മണിക്ക് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ വച്ച് നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു........
സ്വന്തം ലേഖകൻ
കൂടി വരവിന്റെയും കൂടിക്കാഴ്ചയുടെയും സന്തോഷം പങ്കുവയ്ക്കലിന്റെയും വേദിയായി സെന്റ് തോമസ് ഹൈസ്കൂൾ എന്ന ആൽമര തണൽ മാറും. ദീർഘകാലത്തിനു ശേഷം കൂട്ടുകാരെ കണ്ടുമുട്ടുന്നതിനും ഗുരുക്കന്മാരോട് സംവദി ക്കുന്നതിനും പഴയകാല ഓർമ്മകൾ പുതുക്കുന്നതിനുള്ള സുവർണ്ണ അവസരമാണ് ജൂബിലിയോട് അനുബന്ധിച്ച് സംജാതമായിട്ടുള്ളത്. സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് ഞാറക്കാട്ടിൽ അധ്യക്ഷത വഹിക്കും .മുൻ യുഎൻ ഓഫിഷ്യലും പൂർവ്വ വിദ്യാർത്ഥിയുമായ ജോസ് ജോസഫ് ഉപ്പാന്തടം സംഗമം ഉദ്ഘാടനം ചെയ്യും. മലയിഞ്ചിപ്പാറ ഹോളിക്രോസ് പള്ളി വികാരി റവ. ഫാ. തോമസ് ഓലിക്കൽ പുത്തൻപുര അനുഗ്രഹ പ്രഭാഷണം നടത്തും.
വീഡിയോ ഇവിടെ കാണാം ...👇👇👇
ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ
ബി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗ്രേസി കുട്ടി എബ്രഹാം ,വാർഡ് മെമ്പർ ശ്രീമതി മേരി ഹെലൻ , മുൻ ഹെഡ്മാസ്റ്റർ പയസ് കുര്യൻ , പൂർവ്വ അധ്യാപകൻ എം എ തോമസ് ,
അനധ്യാപകൻ ജോഷി മോൻ പി ജെ, പി ററി. എ പ്രസിന്റ് റോബിൻ കരിപ്പാത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സംഗമത്തിൽ എസ് എസ് എൽ സി ആദ്യ ബാച്ചിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിക്കുന്നു.
അതോടൊപ്പം 80 വയസ്സിന് മുകളിലുള്ള എല്ലാ അധ്യാപകരെയും അനധ്യാപകരെയും പൂർവ വിദ്യാർത്ഥികളെയും ആദരിക്കും. സമ്മേളനത്തിനുശേഷം പൂർവ അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഹെഡ്മിസറ്ററസ് ലിന്റാ എസ് പുതിയാപറമ്പിൽ സ്വാഗതവും, ജനറൽ കൺവീനർ ശ്രീ. കെ കെ അലക്സ് യോഗത്തിന് നന്ദി അറിയിക്കുന്നതാണ്. സ്നേഹവിരുന്നിന് ശേഷം സംഗമം സമാപിക്കുമെന്ന് സ്കൂൾ മാനേജർ ഫാ.ജോസഫ് ഞാറക്കാട്ടിൽ, ഹെഡ്മിസ്ട്രസ് ലിന്റ എസ്. പുതിയാപറമ്പിൽ, പിടിഎ പ്രസിഡന്റ് റോബിൻ കരിപ്പാത്ത്, ജോണി എബ്രഹാം തറപ്പിൽ, ടി.എസ്.ജയിംസ് തടത്തിക്കുന്നേൽ എന്നിവർ പറഞ്ഞു.






0 Comments