ശബരിമല സ്വർണ കവർച്ചാ കേസ് - രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റ്, വിഷയത്തിൽ സമുദായത്തെ കരുവാക്കേണ്ടന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി
ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ സർക്കാർ സംവിധാനങ്ങളും, കോടതിയുമുണ്ടെന്നും അവർ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്.
ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ് .
ശബരിമല വിഷയം രാഷ്ട്രീയമായി കൂട്ടിച്ചേർക്കേണ്ട കാര്യമല്ല. ഇക്കാര്യത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.





0 Comments