പാലാ സെൻ്റ് മേരീസ് എച്ച്എസ്എസിൻ്റെ 105- മത് വാർഷികാഘോഷവും, വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും നാളെ



പാലാ സെൻ്റ് മേരീസ് എച്ച്എസ്എസിൻ്റെ 105- മത് വാർഷികാഘോഷവും, വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും നാളെ  ബുധനാഴ്ച രാവിലെ 10 മണിക്ക് ളാലം പഴയ പള്ളി പരിഷ് ഹാളിൽ നടക്കും. മാണി സി കാപ്പൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

എഫ് സി സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബിൻ പുത്തൻപുര അധ്യക്ഷത വഹിക്കും. വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തും. 


രൂപത കോപ്പറേറ്റീവ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണവും മെമന്റോ വിതരണവും നിർവഹിക്കും. ളാലംപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ അവാർഡ് സമർപ്പണം നിർവ്വഹിക്കും. 


വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാർഥിനികൾ തയ്യാറാക്കിയ പുസ്തകങ്ങൾ പാലാ ഡി ഇ ഓ സി. സത്യപാലൻ പ്രകാശനം ചെയ്യും. വ്യാഴാഴ്ച (08.1.2026) രാവിലെ 9.30 മുതൽ സർഗ്ഗോത്സവം - വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments