ജീവിതം ലഹരിയാകണം: മാണി സി. കാപ്പൻ എം.എൽ.എ


സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്നും ജീവിതം തന്നെ ലഹരിയായി തീരാൻ മുഴുവൻ മലയാളികളും പരിശീലിക്കണമെന്നും മാണി സി. കാപ്പൻ എം.എൽ.എ. കേരള സർക്കാരിന്റെ  വിമുക്തി  പദ്ധതിയുടെ  ഭാഗമായി    എക്സൈസ്  ഡിപ്പാർട്ട്മെന്റ്  സംഘടിപ്പിച്ച  കമ്മ്യൂണിറ്റി  ഔട്ട്റീച്ച് പ്രോഗ്രാം  ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.


 മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ  ചെയർപേഴ്സൺ   ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ  , രാമപുരം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  കെ. കെ ശാന്താറാം  , 


മേലുകാവ് പഞ്ചായത്ത്  പ്രസിഡണ്ട്  ബിൻസി ടോമി   മുനിസിപ്പൽ കൗൺസിലർമാരായ   ബിനു പുളിക്കക്കണ്ടം , ടോണി തൈപ്പറമ്പിൽ , ബിജു പു ളിക്കക്കണ്ടo ,  ഡിപ്പാർട്ട്മെന്റ്  ഉദ്യോഗസ്ഥരായ  എം .കെ പ്രസാദ്  ,രാഗേഷ് ബി. ചിറയാത്ത് ,   ഡി. എസ് സുരേഷ് കുമാർ ,   ജെക്‌സി ജോസഫ് , വി.വിജയരശ്മി   ഡോ. പാർവ്വതി   തുടങ്ങിയവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments