പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജ് ഓട്ടോണമസിൽ ബിൽഡത്തോൺ 2026 ന് ആരംഭം



പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജ് ഓട്ടോണമസിൽ ബിൽഡത്തോൺ 2026 ന് ആരംഭം 

പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി ഓട്ടോണമസിൽ അസിസ്റ്റിവ്‌ ടെക്‌നോളജി ഇന്നവേഷനിൽ ഏകദിന ഐഡിയെഷൻ ബൂട്ട്ക്യാമ്പ് 
നടത്തപ്പെട്ടു. കോളേജിൽ വച്ച് 2026 മാർച്ച് 4 -5 തീയതികളിൽ നടക്കുന്ന  നാഷണൽ ഇന്നവേഷൻ ചലഞ്ചിന്റെ വിളംബരമായിട്ടാണ് ഇതു നടത്തപ്പെട്ടത് . ബിൽഡത്തോൺ 2026 എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് (ഓട്ടോണമസ്‌), മാർ സ്ലീവാ മെഡിസിറ്റി പാലാ, ഹെക്മസ്‌- ആൻ ഈസ്റ്റേൺ സെന്റർ ഓഫ് എക്സലൻസ്, പാലാ സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി എന്നിവരാണ്. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ്‌ സംരംഭകർ എന്നിവരാണ് പങ്കെടുക്കുക. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ഈ പ്രോഗ്രാമിന്റെ ആദ്യഘട്ടമാണ് ഇന്നലെ ( ജനുവരി 9) നടത്തപ്പെട്ടത്. 


ഇതിന്റെ  രണ്ടാമത്തെ ഘട്ടം ഫെബ്രുവരി 2നും ഗ്രാന്റ്  ഫിനാലെ മാർച്ച് 4-5 തീയതികളിലും നടത്തപ്പെടും. മൂന്നര ലക്ഷത്തിൽപ്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആദ്യ പത്തിൽ സ്ഥാനം ലഭിക്കുന്ന  ടീമുകൾക്ക് പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് ബൂട്ട്‌ ക്യാംപിന്റെയും ഐഇഡിസി യുടെയും മെന്ററിംഗ്, എസ്‌.ജെ.സി.ഇ.ടി അസിസ്റ്റീവ് ടെക്‌നോളജി ഇൻക്യുബെഷൻ സെന്ററിന്റെ ഇൻക്യുബെഷൻ സപ്പോർട്ട്, വർക്ക് സ്‌പേയ്സ്‌ & പ്രോട്ടോ ടൈപ്പിംഗ് സൗകര്യങ്ങൾ എന്നിവ ലഭിക്കും.
ഇന്നലെ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. 


ബെംഗളൂരു അസിസ്ടെക് ഫൗണ്ടേഷൻ സി ഇ  ഒ പ്രതീക്‌ മാധവ് മുഖ്യാതിഥി ആയി. കോളേജ് ഡയക്ടർ റവ പ്രൊഫ. ഡോ. ജയിംസ്‌ ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, ഹെക്മസ് ഇൻഡസ്ട്രി & അക്കാദമിക് അലയൻസ് ഡയറക്ടർ ശ്രീ സേവ്യർ കൊണ്ടോടി, പാലാ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സർവീസ് ചീഫ് ഡോ. പൗളിൻ ബാബു, എസ്‌ ജെ സി ഇ ടി പാലാ ടെക് ഫോർ ലൈഫ് ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. രാജേഷ് ബേബി, ബിൽഡത്തോൺ 2026 ഫാക്കൽറ്റി കോർഡിനേറ്റർ സർജു എസ്‌ എന്നിവർ പ്രസംഗിച്ചു. 
ബെംഗളൂരു അസിസ്ടെക് ഫൗണ്ടേഷൻ സി ഇ  ഒ പ്രതീക്‌ മാധവ് അസിസ്റ്റീവ് ടെക്‌നോളജി അവലോകനം എന്ന വിഷയത്തിലും 
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് സ്പീച്ച് & ഹിയറിംഗിലെ ശ്രീ ജനീഷ് ഉറുണിയെങ്കൽ അസിസ്റ്റീവ് ടെക്‌നോളജിയും ബയോഡിസൈൻ പ്രോസസ് എന്ന വിഷയത്തിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനീഷ് ജോസഫ്,


 എഞ്ചിനിയറിംഗ് ദ ബാലൻസ് മൊബിലൈസേഷൻ ആഫ്റ്റർ ടെക്സർ ടെൻഡൻ റിപ്പയർ എന്ന വിഷയത്തിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനിറ്റ് കാതറിൻ,റീഇമേജിംഗ് ഗെയ്റ്റ് റീഹാബിലിറ്റേഷൻ എന്ന വിഷയത്തിലും ക്‌ളാസുകൾ നയിച്ചു. 
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് സ്പീച്ച് & ഹിയറിംഗിലെ ശ്രീ ജനീഷ് ഉറുണിയെങ്കൽ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനിറ്റ് കാതറിൻ, പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. അനീഷ് ജോസഫ്, കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. അനുപാ ലൂക്കോസ്, ഡോ. ജോർജ് സക്കറിയാസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. സർജു എസ്‌ മോഡറേറ്റർ ആയിരുന്നു.
മാർച്ച് 4-5 തീയതികളിൽ നടക്കുന്ന ബിൽഡത്തോണിൽ മൂന്നര ലക്ഷത്തിൽപരം രൂപയുടെ സമ്മാനമാണ് വിജയികളെ കാത്തിരിക്കുന്നത്.  ബിൽഡത്തോൺ 2026 നു രജിസ്‌റ്റർ ചെയ്യേണ്ട അവസാന തീയതി 2026 ജനുവരി 24 ആണ്. വിശദവിവരങ്ങൾക്ക് buildathon.sjcetpalai.ac.in


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments