ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആലപ്പുഴ സ്വദേശിനി ശാരി (37 ) തലവടി സ്വദേശിനി ഫാസില (35 ) എന്നിവർക്ക് പരുക്കേറ്റു. 10.30 യോടെ പിഴകിൽ വച്ചായിരുന്നു അപകടം .
അരിക്കര ഭാഗത്ത് വച്ച് ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പുലിയന്നൂർ സ്വദേശികളായ രഞ്ജിത് ജയൻ ( 40 ) രമാദേവി ജയൻ ( 63 ) അദ്വൈത് ( 6 ) എന്നിവർക്ക് പരുക്കേറ്റു.
കടപ്ലാമറ്റത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാമ്പാടി സ്വദേശി ബിമൽ ജോയി ചെറിയാന് ( 30 ) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.





0 Comments