പാലാ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞ ഓട്ടോഡ്രൈവർ മരിച്ചു. ചേർപ്പുങ്കൽ കോട്ടക്കുഴിയിൽ കെ. എം മാത്യു (അപ്പച്ചൻ - 60) ആണ്‌ മരിച്ചത്‌.




പാലാ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ 
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞ ഓട്ടോഡ്രൈവർ മരിച്ചു. ചേർപ്പുങ്കൽ കോട്ടക്കുഴിയിൽ കെ. എം മാത്യു (അപ്പച്ചൻ - 60) ആണ്‌ മരിച്ചത്‌. 


ചേർപ്പുങ്കൽ ഹൈവേ ജംങ്‌ഷനിൽ ഓട്ടോഡ്രെവറായിരുന്നു. 

സ്‌റ്റാൻഡിൽനിന്ന്‌ യാത്ര പോകുന്നതിന്‌ റോഡ്‌ കുറുകെ കടക്കുന്നതിനിടെ പാലാ ഭാഗത്തുനിന്ന്‌ എത്തിയ കാർ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച  പുലർച്ചെ 6.30നായിരുന്നു  അപകടം. 

സംസ്‌കാരം വെള്ളിയാഴ്ച   2.30ന്‌ ചേർപ്പുങ്കൽ ഫൊറോന പള്ളി സെമിത്തേരിയിൽ. 

ഭാര്യ: ജൈനമ്മ (പൂഞ്ഞാർ കുരിശുവീട്ടിൽ കുടുംബാംഗം). 

മക്കൾ: ടിൻസ്‌ (ഡൈവർ), റ്റീനാമോൾ (നേഴ്‌സ്‌). 

മരുമക്കൾ: ഷോണായി എൽദോസ്‌ മുണ്ടയ്‌ക്കൽ (കോതമംഗലം), 
വിജി താണിക്കാട്ട്‌ (ഇ‍ൗരാറ്റുപേട്ട).












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments