പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സപ്താഹ യജ്ഞവും ഉത്സവവും ഇന്ന് മുതൽ…


 പാമ്പാടി  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 28-ാമത്  ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തിരു ഉത്സവവും ജനുവരി 4 മുതൽ 14 വരെ നടക്കും.  പുല്ലൂർമണ്ണ മണിവർണ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇന്ന് വൈകുന്നേരം ഗവ.ചീഫ് വിപ്പ് എൻ ജയരാജ് ഭദ്രദീപ പ്രകാശനം നിർവഹിക്കും. സാധുജന സഹായ പദ്ധതിയായ മുകുന്ദ കടാക്ഷം പദ്ധതിയുടെ ഫണ്ട്‌ ഉത്ഘാടനവും ഇതോടൊപ്പം നടക്കും. 
 ജനുവരി 6 ചൊവ്വ വൈകിട്ട് 7 ന് വിദ്യാഗോപാല മന്ത്രാർച്ചന, ജനുവരി 7 ന് നരസിംഹാവതാരം, ജനുവരി 8 ന് കൃഷ്ണാവതാരം, ജനുവരി 9 ന് രുഗ്മിണി സ്വയംവരം, ജനുവരി 10 ന് സർവൈശ്വര്യ പൂജ, ജനുവരി 11 ഞായറാഴ്ച  പാരായണ സമർപ്പണവും നടക്കും. തുടർന്ന് മഹാപ്രസാദമൂട്ട്.  


 എല്ലാ ദിവസങ്ങളിലും രാവിലെ 6 മണിക്ക്  ശ്രീഫല  പ്രദക്ഷിണവും തുടർന്ന് സമൂഹ പ്രാർത്ഥനയും ഉണ്ടായിരിക്കും. 
 ജനുവരി 11ന് വൈകിട്ട് 6.45 ന് കലാമണ്ഡപത്തിൽ കലാപരിപാടികളുടെ ഉത്ഘാടനം, തുടർന്ന് ഭരതനാട്യം, പിന്നൽ തിരുവാതിര, നൃത്തനൃത്യങ്ങൾ. ജനുവരി 12 ന് വൈകിട്ട് 7ന് ഭരതനാട്യം 7.30 ന് സുപ്രസിദ്ധ ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ, ജനുവരി 13 ന് വൈകിട്ട് 6ന് പഞ്ചാരിമേളം അരങ്ങേറ്റം, വൈകിട്ട് 7.15 ന് സെമി ക്ലാസ്സിക്കൽ ഡാൻസ്, 7.45 ന് പിന്നൽ തിരുവാതിര, 8.15 ന് നു നൃത്ത നൃത്യങ്ങൾ.  


 മകര സംക്രമ ദിനമായ ജനുവരി 14 ന് രാവിലെ 10 ന് ക്ഷേത്രത്തിൽ കളഭാഭിഷേകം,വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, സേവ എഴുന്നേള്ളിപ്പ്, തിരുമുൻപിൽ പറ, അൻപൊലി, നാണയപ്പറ,വൈകിട്ട് 6 മണിക്ക് നാടിന്റെ ഐശ്വര്യത്തിനായി ദേശവിളക്ക്,അഖിൽ യശ്വന്തിന്റെ സോപാന സംഗീതം, കലാമണ്ഡലം ശിവദാസിന്റെ പ്രമാണത്തിൽ കലാമണ്ഡലം പുരുഷോത്തമനും 40 ൽ പരം കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളം, തുടർന്ന് മഹാദീപാരാധന. വലിയ കാണിയ്ക്ക. ഗജവീരൻ കുളമാക്കി ൽ പാർത്ഥസാരഥി ഭഗവാന്റെ പൊൻ തിടമ്പേറ്റുന്നു.  


 ഉത്സവ വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലം എസ് ദാമോദരൻ നമ്പൂതിരി, മേൽശാന്തി കോത്തല പാലക്കര ഇല്ലം മധുസൂദനൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments