തെരുവുനായ് നിര്‍മ്മാര്‍ജ്ജനം ....ചെയര്‍പേഴ്‌സണ് നിവേദനം നല്കി.
പാലായില്‍ പെരുകികൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുന്ന നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൗബൗ സമരസമിതി കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനുവിനു നിവേദനം നല്കി.
വിഷയം പഠിച്ച് എത്രയും പെട്ടെന്ന് നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്കി. മുന്‍ ഡി.സി.സി. സെക്രട്ടറി സാബു എബ്രാഹം, കൗണ്‍സിലര്‍മാരായ ബെറ്റി ഷാജു, തോമസ് പനയ്ക്കല്‍, അഡ്വ. എ.എസ്. തോമസ്, ജോയി മഠത്തില്‍, മനോജ് വള്ളിച്ചിറ, ഷെയ്ക്ക് എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.





0 Comments