കാഞ്ഞിരപ്പള്ളിയില്‍ യുവതിക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകനെ; ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുന്നു.....ഭര്‍ത്താവ് മരിച്ച യുവതി കാഞ്ഞിരപ്പള്ളിയില്‍ തമസത്തിന് എത്തിയത് ആറു മാസം മുമ്പ്

 

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇടുക്കി കല്ലാര്‍ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യു (ഷെറിന്‍, 45) ആണ് ശരീരത്തില്‍ മുറിവുകളുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന്‍ ജോബ് സ്‌കറിയയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. 
 

ഭര്‍ത്താവ് മരിച്ച ഷേര്‍ളി ഏറക്കാലം ചങ്ങനാശേരില്‍ ആയിരുന്നു താമസം. ആറു മാസം മുന്‍പാണ് കൂവപ്പള്ളിയിലെ കുളപ്പുറത്ത് താമസത്തിനെത്തിയത്.  ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. ഷേര്‍ളിയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 


തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 


ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നു ഡിവൈഎസ്പി ഉള്‍പ്പടെ സ്ഥലത്ത് എത്തി പരിശോധന നടത്തും. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments