സി പി ചന്ദ്രൻ നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി ...... അനുശോചന യോഗം ചേർന്നു


സി പി ചന്ദ്രൻ നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി ...... അനുശോചന യോഗം ചേർന്നു
 
ഇന്നലെ  അന്തരിച്ച സി. പി ചന്ദ്രൻ നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

രാഷ്ട്രീയ സമൂഹ്യ സാംസ്‌കാരിക, ആധ്യാൽമിക രംഗത്തെ മീനച്ചിൽ താലൂക്കിൽ നിറ സാന്നിധ്യമായിരുന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം, ദീർഘനാൾ മുനിസിപ്പൽ കൗൺസിലർ, പ്രതിപക്ഷ നേതാവ്, എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്, അർബൻ ബാങ്ക്, പാലാ മിൽക്ക് സോസൈറ്റി (മിൽക് ബാർ), വിജയോദയം വായന ശാല എന്നിവയുടെ പ്രസിഡന്റ്, പ്രമുഖ വെണ്ടർ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, മുരിക്കുമ്പുഴ ദേവി ക്ഷേത്രം എന്നിവിടങ്ങളിലെ ദേവസം പ്രസിഡന്റ്  എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സി പി ചന്ദ്രൻ നായർക്ക് കഴിഞ്ഞു. 

28 വർഷം നഗരസഭ കൗൺസിലറായി പ്രവർത്തിച്ചു. ഇടതു സഹയാത്രികൻ ആയിരുന്ന അദ്ദേഹം
സിപിഐ പ്രതിനിധീകരിച്ചാണ് നഗര സഭയിൽ എത്തിയത്. പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തനായ കൗൺസിലർ ആയിരുന്നു അദ്ദേഹം.  ആധാരം എഴുത്തിലൂടെ പൊതുരംഗത്ത് എത്തി.പാലായിലെ ഏറ്റവും പഴക്കം ചെന്ന വെണ്ടർ ആണ് സി പി. ആയിരക്കണക്കിന് ആളുകൾക്ക് ആധാരം ചെയ്തു നൽകുന്നതിൽ അസാമാന്യ സാമാർഥ്യം ഉണ്ടായിരുന്നു. ആധാരം എഴുത്ത് അസോസിയേഷൻന്റെ താലൂക്ക് പ്രസിഡന്റയും പ്രവർത്തിച്ചിട്ടുണ്ട്. 

സംസ്കാര ചടങ്ങുകൾ ഇന്ന് 11  മണിയോടെ  വീട്ടുവളപ്പിൽ നടന്നു. വിവിധ തുറയിലുള്ള നൂറ് കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.  മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എം പി, എം എൽ എ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ ശശിധരൻ,സിപിഐ ജില്ല സെക്രട്ടറി വി കെ സന്തോഷ്‌ കുമാർ, സിപിഎം ജില്ല സെക്രട്ടറി ആർ. രഘുനാഥൻ, കെ. പി. . സി . സി അംഗം ടോമി കല്ലാനി,    എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ,സുരേഷ് ഇട്ടിക്കുന്നേൽ ,മനോജ്‌ ബി. നായർ, ജോസ്മോൻ മുണ്ടക്കൽ, അമ്മിണി തോമസ്, പി സി ജോർജ്, നിർമ്മല ജിമ്മി,
ഷോൺ ജോർജ്, സുമിത് ജോർജ്, ജോസ് കുറ്റിയാനിമറ്റം, മായ രാഹുൽ, ആന്റോ പടിഞ്ഞാറേക്കര, തോമസ് പീറ്റർ  പി സി തോമസ് എന്നിവർ
ആദരാഞ്ജലികൾ അർപ്പിച്ചു. 

മുരിക്കുമ്പുഴയിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ .കെ . ആർ .ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി,മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു, സിപിഐ ജില്ല ട്രഷറര്‍ ബാബു കെ ജോർജ്, സിപിഎം ഏരിയാ  സെക്രട്ടറി സജേഷ് ശശി, കേരള കോണ്ഗ്രസ് (എം ) മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, ബിജെപി സംസ്ഥാന കമ്മറ്റി അംഗം ബി വിജയകുമാർ, പി. കെ ഷാജകുമാർ, അജിത് സി നായർ,  ചെറിയാൻ സി കാപ്പൻ, അഡ്വ തോമസ് വി റ്റി, അഡ്വ സണ്ണി ഡേവിഡ്, അഡ്വ.ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments