അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 24 ന്



അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 24 ന്

പാലാ അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം അൽസ്റ്റാജിയ 2026 ജനുവരി 24ന് നടത്തപ്പെടുന്നു. ആറു പതിറ്റാണ്ടിന്റെ  പൈതൃകം പേറുന്ന കലാലയം കലാകായിക സാമൂഹ്യ സേവന   രംഗങ്ങളിൽ മികച്ച സംഭാവനകൾ നല്കി മുന്നേറുന്നു. കായികരംഗത്ത് ദേശീയ, അന്തർദേശീയ തലങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ വാർത്തെടുക്കാൻ കോളജിന് സാധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത്  പുലർത്തുന്ന ഉയർന്ന നിലവാരത്തിന് തെളിവായി കേന്ദ്ര സർക്കാരിൻ്റെ ഡി എസ് ടി - ഫിസ്റ്റ്, ഡി ബി റ്റി - സ്റ്റാർ, ഡിഎസ് ടി- ക്യൂറി എന്നീ പദ്ധതികളുടെ ഭാഗമായി 2 കോടി 84 ലക്ഷം രൂപ നേടിയെടുക്കാൻ കോളേജിനു സാധിച്ചു.


 കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഏറ്റവും നൂതനമായ പാഠങ്ങൾ പകർന്നു നൽകാൻ കോളേജ് ഏറെ ശ്രദ്ധ ചെലുത്തുന്നു എന്നതിന് തെളിവാണ്  പുതുതായി പണികഴിപ്പിച്ച   കമ്പ്യൂട്ടർ ലാബ്, ആധുനിക സൗകര്യങ്ങളോടെ പരിഷ്കരിച്ച ലൈബ്രറി, പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സയൻസ് ഇൻസ്ട്രുമെന്റേഷൻ ലാബ്, 50 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സോളാർ പവർ,  ടിഷ്യുകൾച്ചർ ലാബ് എന്നിവ കൂട്ടിച്ചേർത്ത കോളേജ് ക്യാമ്പസ് ഈയവസരത്തിൽ ഓർമ്മകളുടെ വസന്തകാലം മനസ്സിൽ നിറച്ച്  പൂർവ്വവിദ്യാർത്ഥിനികൾ കോളേജിൽ ഒരുമിച്ചു കൂടുന്നു .



 ഇത്തവണത്തെ സംഗമത്തിൽ 2025 ഡിസംബറിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധികളായ പൂർവ്വ വിദ്യാർത്ഥിനികളെ  പ്രത്യേകമായി ആദരിക്കും. സംഗമത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക സമ്മേളനം രാവിലെ 10ന് ആരംഭിക്കും.  കോളേജ് അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ആൻസി ജോസഫ്  അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തൃത്താല ഗവൺമെൻറ് ആർട്സ് ആൻ്റ് സയൻസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി കിരൺ മരിയ ജോസ് മുഖ്യാതിഥി ആയിരിക്കും.


  സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും മത്സരങ്ങളും  നടത്തപ്പെടും. വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥിനികളെയും കോളേജ് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments