ശബരിമല സ്വർണ കവർച്ചാ കേസ് – രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റ്, വിഷയത്തിൽ സമുദായത്തെ കരുവാക്കേണ്ടന്നും എൻഎസ്എസ്.ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ സർക്കാർ സംവിധാനങ്ങളും, കോടതിയുമുണ്ടെന്നും അവർ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും എൻ എസ് എസ്.
ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും എൻഎസ്എസ്.ശബരിമല വിഷയം രാഷ്ട്രീയമായി കൂട്ടിച്ചേർക്കേണ്ട കാര്യമല്ലെന്നും ഇക്കാര്യത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





0 Comments