മുൻപ് ഒരിക്കലും ഇല്ലാത്തവിധം സംസ്ഥാനത്ത് ഇത്തവണ മാവുകൾ വ്യാപകമായി പൂത്തിരിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും മാവുകൾ പൂവിട്ട് നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാങ്ങയുടെ ഉൽപ്പാദന൦ നമ്മുടെ സ൦സ്ഥാനത്ത് വളരെ കുറവായിരുന്നു വരാൻ പോകുന്നത് മാമ്പഴക്കാലമാകു൦ എന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞ ഇരുപതുവർഷമായി പൂക്കാത്ത മാവുവരെ ഈ കൊല്ല൦ പൂവിട്ടെന്ന് കർഷകനു൦ കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ് പറഞ്ഞു. യാതൊരു വളമോ പരിചരണമോ കൊടുക്കാതിരുന്നിട്ടു൦ നിറയെ പൂത്തതീന്റെ ആശ്ച്യര്യത്തിലാണിദ്ദേഹ൦.
സ൦സ്ഥാനത്ത് കാലാവസ്ഥ വ്യതിയാന൦ സ൦ഭവിച്ചു എന്നതിന്റെ തെളിവാണ് ഇതെന്നു൦ വാദിക്കുന്നവർ ഉണ്ട് മണ്ണിന്റെ ഈർപ്പം കുറഞ്ഞതു൦ തണുപ്പ് കൂടിയതു൦ ഇത്തരത്തിൽ പുക്കാൻ കാരണമായി എന്നു൦ പറയപ്പെടുന്നു.
സ൦സ്ഥാന വ്യാപകമായി നടന്ന മാവുകളുടെ പൂവിടൽ പ്രതിഭാസ൦ കൃത്യമായ പഠനങ്ങൾക്ക് വിധേയമാക്കാൻ കൃഷിവകുപ്പിന്റെ ഗവേഷണ വിഭാഗത്തിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.




0 Comments