മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം


  മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ പൊടിമറ്റത്തിനും കോളേജ് പടിക്കും ഇടയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 

 മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മുന്നിൽ പോയിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ബ്രേക്കിംഗോ അശ്രദ്ധയോ ആകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസ് ലോറിയുടെ പിൻവശത്ത് ഇടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.അപകടത്തെത്തുടർന്ന് ബസിനുള്ളിലെ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments