മുത്തോലി കൊമ്പനാൽപ്പടി ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു.
മുത്തോലി ഗ്രാമപഞ്ചായത്തിലെ 10 വാർഡ് കൊമ്പനാൽപ്പടി ഭാഗത്ത് പതിവായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വളരെയധികം തിരക്കുള്ള റോഡിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ബുദ്ധിമുട്ടായി തുടർച്ചയായി മാലിന്യം തള്ളുന്നതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
ശബരിമല തീർത്ഥാടനത്തിനിടയിൽ കടപ്പാട്ടൂർ അമ്പലം സന്ദർശിക്കുന്ന അയ്യപ്പഭക്തന്മാർ ഉൾപ്പെടെ കടന്നു പോകുന്ന റോഡ് ആണിത്. ഉടനടി അധികാരികൾ ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.




0 Comments