അറിവിനേക്കുറിച്ചുള്ള ആകാംഷയാണ് ഗ്രന്ഥശാലകളെ വളർത്തിയത്. മാണി: സി: കാപ്പൻ എം.എൽ.എ.
അറിവ് കൂടുതൽ നേടണമെന്നുള്ള ഒരു പ്രദേശത്തെ ജനങ്ങളുടെ ആവേശമാണ് ഗ്രന്ഥശാലകളുടെ വളർച്ചയ്ക്ക് സഹായകരമായതെന്ന് മാണി.സി. കാപ്പൻ എം.എൽ.എ.പറഞ്ഞു. വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുപത്തിയഞ്ചു വർഷം ഒരു ഗ്രന്ഥശാല പിന്നിടുകയെന്നാൽ ആ നാട് അത്ര മാത്രം സാംസ്കാരികമായി വളർന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
വായനശാല പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത സജി,ഗ്രാമ പഞ്ചായത്തംഗം എം.കെ. സുജാത ,ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഹരി കൃഷ്ണൻ , കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ബാബുലാൽ,, ജോയിന്റ് സെക്രട്ടറി കെ.ആർ.മന്മഥൻ, കൗൺസിൽ അംഗം സന്ദീപ് ലാൽ , പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എസ്.രാജീവ്, കലാ സന്ധ്യ കോ.ഓർഡിനേറ്റർ പനമറ്റം രാജീവ്, സാഹിത്യകാരി ,സ്മിത ആർ.നായർ, യുവതകൺവീനർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.





0 Comments