കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം

 

കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം
 
 കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഓരോ മിഷൻ സമൂഹങ്ങളും ആ പ്രദേശത്തെ വിദ്യാഭ്യാസം, സാക്ഷരത, സാമൂഹിക നീതി, ആരോഗ്യ സംരക്ഷണം, വിശ്വാസം, സാമ്പത്തിക വികസനം തുടങ്ങിയ വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നും തക്കല രൂപതയുടെ വികാരി ജനറാൾ റവ. ഫാ. ജോസ് മുട്ടത്ത്പാടത്ത് പൂവരണിയിൽ നിന്നും മിഷൻ സന്ദർശനത്തിന് എത്തിയ കുഞ്ഞ്മിഷനറിമാരോട് പറഞ്ഞു.  


പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് മഠത്തിക്കുന്നേലിൻ്റെ നിർദ്ദേശപ്രകാരം സേക്രട്ട് ഹാർട്ട് സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളുമുപ്പെട്ട 50 പേരുടെ ടീമാണ് തക്കല രൂപതയിൽപ്പെട്ട മിഷൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. തക്കല രൂപതാ പാസ്റ്ററൽ സെൻ്ററിൽ പൂവരണി യൂണിറ്റ് ഡയറക്ടർ ഫാ. ആൻറണി വില്ലംന്താനം വി. കുർബാന അർപ്പിച്ച് സന്ദേശം നൽകി.


 തുടർന്ന് തക്കല രൂപതയുടെ വികാരി ജനറാൾ ഫാ. ജോസ് മുട്ടത്ത്പാടത്തിനൊപ്പം തക്കല രൂപതയുടെ മിഷൻ സ്റ്റേഷനായ പെരുംഞ്ചിലമ്പ് സന്ദർശിക്കുകയും പ്രൊവിഡൻസ് ഹോമിൽ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് നടത്തുന്ന ആതുര ശുശ്രൂഷാ സേവനങ്ങൾ കണ്ട് മനസ്സിലാക്കുകയും ചെയ്തു. 


അവിടുത്തെ അന്തേവാസികളോടൊപ്പം പൂവരണിയിലെ കുഞ്ഞു മിഷനറിമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ ആദ്യ അൽമായ രക്തസാക്ഷിയും കാവൽപുണ്യവാനുമായ  വി. ദേവസഹായം പിള്ള വെടിയേറ്റ് മരിച്ച ആരുവാമൊഴിക്കടുത്തുള്ള കാറ്റാടി മലയിലും കുഞ്ഞു മിഷനറിമാർ സന്ദർശനം നടത്തി.

ഡയറക്ടർ ഫാ. ആൻ്റണി വില്ലംന്താനം, വൈസ് ഡയറക്ടർ സി. ടെസി ഇഞ്ചനാനി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, സ്റ്റാഫ് സെക്രട്ടറി ജിയ ചുക്കനാനി, മിഷൻലീഗ് വൈസ് പ്രസിഡൻ്റ് ആൻജലീന പന്നിപ്പള്ളിൽ, സെക്രട്ടറി ക്രിസ്റ്റോ പൂവത്താനി, ആൻസ് മോളോപ്പറമ്പിൽ, സി. ജ്യോതി എസ് എച്ച്, റാണി ഈറ്റത്തോട്ട് മാളിയേക്കൽ, സി. ആൻസ് എസ് എച്ച്, കോർഡിനേറ്റർമാരായ ജോർജ് മതിലകത്ത്, ജോബിൻസ് മറ്റപ്പള്ളി, ജിബിൻ കല്ലക്കുളം,  അൽഫോൻസ ഈറ്റത്തോട്ട് മാളിയേക്കൽ, ആൻമരിയ പന്നിപ്പള്ളി എന്നിവർ നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments