കലിഞ്ഞാലി കോളനിയില്‍ രണ്ടാഴ്ചയിലേറെയായി ശുദ്ധജല വിതരണം മുടങ്ങി

 

കുറുമുള്ളൂര്‍ കലിഞ്ഞാലി കോളനിയില്‍ രണ്ടാഴ്ചയിലേറെയായി ശുദ്ധജല വിതരണം മുടങ്ങിയതായി പ്രദേശത്തെ താമസക്കാര്‍ പരാതിപ്പെട്ടു. പട്ടര്‍ മഠം കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ശുദ്ധജലമാണ് ഇവിടെ വിതരണം ചെയ്യുന്നത്.  പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗയോഗ്യമല്ലാത്തതും ജല ലഭ്യത ഇല്ലാത്തതും മൂലം കോളനി നിവാസികള്‍ ദുരിതത്തിലാണ്.

 
കാണക്കാരി പഞ്ചായത്ത് വാര്‍ഡ് 13-ാം വാര്‍ഡിലാണ് പ്രദേശവാസികള്‍  കുടിവെള്ളം ലഭിക്കാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.  കൂലിവേലയ്ക്ക് പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ദൂരസ്ഥലങ്ങളില്‍ നിന്നും വെള്ളം ചുമന്നെത്തിച്ചാണ് ഇപ്പോള്‍ ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നത്.


 വണ്ടി വെള്ളം വില കൊടുത്തു വാങ്ങുവാന്‍ ഇവര്‍ക്ക് കഴിവില്ല. ഭൂരിഭാഗം കോളനി നിവാസികളും മഞ്ഞ കാര്‍ഡിന്റെ ഉടമകളാണ്. ഇവരുടെ വിഷയം അധികൃതരുടെ, ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുറുമുള്ളൂര്‍ അറിയിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments