ഇടുക്കി പൂമാലയില്‍ യുവതിയെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
പൈക്കാട്ട് സജേഷിന്റെ ഭാര്യ ആന്മരിയ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച 3.30 ഓടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയിലാണ് ആന്മരിയയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതയ്ക്ക് 4 ്‌വയസ്സുള്ള 2 പെണ്‍കുട്ടികളുണ്ട്.




0 Comments