സുനില്‍ പാലാ
ശബരിമല യാത്ര നടത്തുന്ന ആലങ്ങാട്ട് സംഘം ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭക്ത്യാദരപൂര്‍വ്വം കാണിക്കിഴി സമര്‍പ്പിച്ചു.
ശബരിമല യാത്ര നടത്തുന്ന ആലങ്ങാട്ട് സംഘം ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭക്ത്യാദരപൂര്‍വ്വം കാണിക്കിഴി സമര്‍പ്പിച്ചു.
ശബരിമലയാത്രയ്ക്ക് പോകുന്ന ആലങ്ങാട്ട് സംഘം വഴിമദ്ധ്യേ കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്.
ഏരുമേലി പേട്ടകെട്ടിനും മലയാത്രയ്ക്കും മുന്നോടിയായി ആലങ്ങാട്ട് സംഘം ഇന്നലെ രാവിലെയാണ് കാണിക്കിഴി സമര്‍പ്പിക്കാനെത്തിയത്.
യോഗപ്രതിനിധി പുറയാറ്റികളരി രാജേഷ് കുറുപ്പ്, വെളിച്ചപ്പാട് ദേവദാസ്, ആലങ്ങാട് സുനില്‍ ഗോപിനാഥ്, പൂജാരി രമേശന്‍, സന്തോഷ് നിലയിടത്ത്, ഹരീഷ്, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ ആലങ്ങാട്ട് സംഘമാണ് ഉമാമഹേശ്വരന്‍മാര്‍ക്ക് കാണിക്കിഴി സമര്‍പ്പിക്കാന്‍ എത്തിയത്.

ആലങ്ങാട്ട് സംഘത്തെ കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ത്രിവിക്രമന്‍ നായര്‍, തങ്കപ്പന്‍ നായര്‍ കൊടുങ്കയം, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചുവന്ന പട്ടില്‍ പൊതിഞ്ഞ ഒരുപിടി നാണയവും അക്ഷതവും ചേര്‍ത്തുകെട്ടിയ കാണിക്കിഴി ഉമാമഹേശ്വരന്‍മാര്‍ക്ക് ആലങ്ങാട്ട് സംഘം സമര്‍പ്പിച്ചു. ഉപദേവതകളെ വലംവച്ച് തൊഴുതതിന് ശേഷമാണ് സോപാനത്തിലെത്തി യോഗപ്രതിനിധി രാജേഷ് കുറുപ്പും സംഘവും കാണിക്കിഴി സമര്‍പ്പിച്ചത്.
മലയാത്ര നടത്തുന്ന തങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനീയര്‍ എന്ന നിലയിലാണ് പ്രസിദ്ധമായ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കുന്നതെന്ന് ആലങ്ങാട്ട് സമൂഹ പെരിയോന്‍ രാജേഷ് പുറയാറ്റിക്കളരി പറഞ്ഞു. പ്രസിദ്ധമായ കാവിന്‍പുറം ക്ഷേത്രത്തിലെ കാണിക്കിഴി സമര്‍പ്പണം തങ്ങള്‍ക്ക് അച്ചട്ടായ അനുഭവമാണ് നല്‍കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. കാണിക്കിഴി സമര്‍പ്പിച്ച ആലങ്ങാട് സംഘത്തിന് മേല്‍ശാന്തി ബിജു നമ്പൂതിരി പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് സമൂഹ നീരാജനം നടന്നു.
അയ്യപ്പന്റെ ചൈതന്യം വഹിച്ചുവന്ന ഗോളകയില്‍ ഭക്തര്‍ നേരിട്ട് നീരാജനം നടത്തുകയായിരുന്നു. താലത്തില്‍ ഉടച്ച നാളികേരം വച്ച് അതില്‍ എള്ളുതിരി തെളിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭക്തരും അയ്യപ്പന് നേരിട്ട് നീരാജനം ഉഴിഞ്ഞു. പറയെടുപ്പും ഉണ്ടായിരുന്നു. ആലങ്ങാട്ട് സംഘത്തിന്റെ യാത്രയില്‍ മറ്റൊരിടത്തും ഭക്തര്‍ക്ക് നേരിട്ട് അയ്യപ്പവിഗ്രഹത്തില്‍ നീരാജനം നടത്താനുള്ള അവസരമില്ല. ആലങ്ങാട്ട് പ്രാതലിനു ശേഷമാണ് കാവിന്‍പുറത്തുനിന്ന് ആലങ്ങാട്ട് സംഘം മലയാത്ര തുടര്‍ന്നത്. പയപ്പാര്‍, പോണാട്, നെച്ചിപ്പുഴൂര്‍ ചിറക്കരക്കാവ്, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം ദര്‍ശനം നടത്തി. രാത്രി ഇളങ്ങുളം ക്ഷേത്രത്തില്‍ പാനകപൂജ നടന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments