സുനില്‍ പാലാ
''ബിജു....'' എന്നൊന്ന് നീട്ടിവിളിച്ചാല്‍ പാലാ നഗരസഭാ കൗണ്‍സിലിലെ നാല് കൗണ്‍സിലര്‍മാര്‍ വിളികേള്‍ക്കും! നഗരസഭയിലെ ഭൂരിപക്ഷം ബിജുമാരാണിവര്‍. ഈ ടേമില്‍ വിജയിച്ച നാല് പേരുടെ പേരും ''ബിജു'' എന്നുതന്നെ.
ബിജുമാരില്‍ ഭൂരിപക്ഷം ഭരണപക്ഷത്തുതന്നെ. പതിമൂന്നാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി ജയിച്ച ബിജു പുളിക്കക്കണ്ടവും, കൊട്ടാരമറ്റം വാര്‍ഡില്‍ നിന്നും ജയിച്ച ബിജു മാത്യൂസും, പത്താം വാര്‍ഡില്‍ നിന്നും ജയിച്ച ബിജു വരിക്കാനിയുമാണ് ഭരണപക്ഷത്തെ ബിജുമാര്‍. മൂവരുടെയും കന്നിയങ്കമായിരുന്നു ഇത്തവണത്തേത്.

എല്‍.ഡി.എഫില്‍ നിന്നും ജയിച്ച ബിജു പാലുപ്പടവന്‍ നഗരസഭാ കൗണ്‍സിലിലെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ നേതാവുമാണ്. ബിജു മുമ്പും കൗണ്‍സിലറായിരുന്നിട്ടുണ്ട്.
ബിജുമാര്‍ക്ക് പുറമെ ഒരു ബിജിയുമുണ്ട് കൗണ്‍സിലില്‍. ടൗണ്‍ വാര്‍ഡില്‍ നിന്നും ജയിച്ച ബിജി ജോജോ കുടക്കച്ചിറ. മുന്‍ നഗരസഭാ അധ്യക്ഷകൂടിയാണ് ബിജി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments