നെല്ലിയാനി പള്ളിയിൽ വല്യച്ചന്റെ തിരുനാളിന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും.


നെല്ലിയാനി പള്ളിയിൽ വല്യച്ചന്റെ തിരുനാളിന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും.

  സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ ആശിർവാദ സമർപ്പണവും  വിശുദ്ധ സെബസ്ത്യാനോസിന്റെ (വല്യച്ചൻ) തിരുനാളിന്റെ കൊടിയേറ്റ് കർമ്മവും  ജനുവരി 17 ശനിയാഴ്ച വൈകുന്നേരം  3.30 ന്  പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്   നിർവഹിക്കും.  4 മണിക്ക് മോൺ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് നൊവേന, ലദീഞ്ഞ്.


 18-ാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക്  സെൻ്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ വികാരി ഫാ. ജോസഫ് ഇല്ലിമൂട്ടിൽ ദിവ്യബലി അർപ്പിക്കും. ഉച്ചകഴിഞ്ഞ് 2 .30 ന്  തിരുസ്വരൂപ പ്രതിഷ്ഠ.  3. 45 ന് ചെണ്ടമേളം. 4.15 ന് ബാൻഡ് മേളം. 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. മനോജ് പൂത്തോട്ടാൽ  സി.എം.ഐ.  കാർമികത്വം വഹിക്കും.  തുടർന്ന് പ്രദക്ഷിക്കണം കപ്പളയിലേക്ക്. പ്രസംഗം റവ.ഫാ. പോൾ പാറക്കൽ.


 ജനുവരി 19 തിങ്കളാഴ്ച രാവിലെ 8.30 ന് ചെണ്ടമേളം, 9 മണിക്ക് ബാൻഡ് മേളം, തുടർന്ന് 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. സന്ദേശം ഫാ. ചെറിയാൻ കുന്നക്കാട്ട്. തുടർന്ന് പ്രദക്ഷിണം. 12.30 ന് ഊട്ടുനേർച്ച. വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ ഗാനമേള.


 ജനുവരി 20 ചൊവ്വാഴ്ച രാവിലെ 6 30 ന് വി.കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, തിരുനാളിന്  ഒരുക്കമായുള്ള 9 ദിവസത്തെ വി. കുർബാന, നൊവേന.  എല്ലാദിവസവും വൈകുന്നേരം 5 മണിക്ക് കഴുന്ന് എഴുന്നള്ളിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments