വില്‍പനയ്ക്കായി സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായി യുവാവിനെ കരിമണ്ണൂര്‍ പോലീസ് പിടികൂടി. കരിമണ്ണൂര്‍ പന്നൂര്‍ നാല് സെന്റ് കോളനി പാറയ്ക്കല്‍ പി.ആര്‍. രാകേഷ് (37) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6 ഓടെ പോലീസ് വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു. രാകേഷ് കഞ്ചാവ് മൊത്തമായി എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വില്‍പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



0 Comments