തെരഞ്ഞെടുപ്പ്: സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്


തെരഞ്ഞെടുപ്പ്: സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു . കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള ഉദ്യാസ്ഥര്‍, പ്രചാരണ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി  നിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 


സൂര്യാഘാതം പ്രതിരോധിക്കുന്നതിനായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. അയഞ്ഞതും ഇളം നീല നിറമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണം. ധാരാളം വെള്ളം (നാരാങ്ങാവെള്ളം,പഴച്ചാറുകള്‍, ലസ്സി, കഞ്ഞിവെള്ളം എന്നിവ അഭികാമ്യം)കുടിക്കണം. കഫീന്‍ , അധിക പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.

യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുട,തൊപ്പി,ചെരുപ്പ് എന്നിവ ഉപയോഗിക്കണം.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കളക്ഷന്‍ സെന്ററുകള്‍,ബൂത്തുകള്‍, കൗണ്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വായു സഞ്ചാരം വേണ്ടത്രയുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ ടെന്റ്, ഷെഡ് എന്നിവ ഒരുക്കണം. കുടിവെള്ളം ഉറപ്പു വരുത്തണം.
സൂര്യാഘാതം പോലുള്ള സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments