മനസുവച്ചു... കാടിന്റെ കാര്യം ഇത്രയേയുള്ളൂ... രാമപുരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരം വൃത്തിയാക്കി കെ.എസ്.ഇ.ബി.




കാടുംപടലും കയറിയ ട്രാന്‍സ്ഫോര്‍മര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൃത്തിയാക്കി രാമപുരത്തെ കെ.എസ്.ഇ.ബി. തൊഴിലാളികള്‍.

രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറും പരിസരവും കാടുംപടലും കയറി അപകടക്കെണിയായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി. ഉന്നത അധികാരികള്‍ പ്രശ്നത്തില്‍ ഇടപെടുകയും എത്രയുംവേഗം ഈ കാടും പടലും നീക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ രാമപുരം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ പണിക്കിറങ്ങിയ തൊഴിലാളികള്‍ ട്രാന്‍സ്ഫോര്‍മറും പരിസര പ്രദേശങ്ങളും കാടുവെട്ടിത്തെളിച്ച് ശുചീകരിച്ചു.


മുമ്പ് പലതവണ രാമപുരം കെ.എസ്.ഇ.ബി. അധികാരികളെ വിവരം അറിയിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മറിന്റെ പരിസരം വൃത്തിയാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. മഴക്കാലംകൂടി ആയതോടെ ഇങ്ങനെ കാടുംപടലും കയറി ട്രാന്‍സ്ഫോര്‍മര്‍ നില്‍ക്കുന്നത് അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. മാത്രമല്ല സമീപത്ത് നിരവധി കുട്ടികള്‍ ഉള്ള അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ബസ് സ്റ്റാന്റിന് സമീപത്തെ കാടുകയറിയ ട്രാന്‍സ്ഫോര്‍മര്‍ ശുചീകരിച്ച കെ.എസ്.ഇ.ബി. ജീവനക്കാരുടെ നടപടിയെ പൗരാവകാശ സമിതി അഭിനന്ദിച്ചു. അനില്‍ കുമാര്‍ റ്റി. തുമ്പയില്‍ അദ്ധ്യക്ഷത വഹിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments