അരുണാപുരം സ്കൂളിലെ മണ്ണ് കൊള്ള; ..... പിന്നിൽ 2 മുനിസിപ്പൽ കൗൺസിലർമാരെന്ന് ആരോപണം... യുഡിഎഫ് സംഘം നാളെ സ്ഥലം സന്ദർശിക്കും....


അരുണാപുരം സ്കൂളിലെ മണ്ണ് കൊള്ള; ..... പിന്നിൽ 2 മുനിസിപ്പൽ കൗൺസിലർമാരെന്ന് ആരോപണം... യുഡിഎഫ് സംഘം നാളെ സ്ഥലം സന്ദർശിക്കും.... 

എന്നാല്‍ സ്കൂളിന്‍റെ അടുക്കള വിശാലമാക്കുന്നതിനുവേണ്ടി പഴയൊരു തിട്ട ഇടിച്ച് അവിടെ നിരപ്പാക്കിയതേയുള്ളൂ എന്നും, മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും അരുണാപുരം ഗവ.എല്‍.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ഡെയ്സിമോള്‍ പറഞ്ഞു.  

അരുണാപുരം സ്കൂളിൽ  നിന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ പതിനായിരകണക്കിന് രൂപ വിലമതിക്കുന്ന മണ്ണ് കടത്തിയെന്ന്  ആക്ഷേപിച്ച്   പ്രതിഷേധം ഏറ്റെടുത്ത് യുഡിഎഫ്.  പ്രാഥമിക നടപടി എന്ന നിലയിൽ യുഡിഎഫ് പ്രതിനിധി സംഘം നാളെ സ്കൂൾ സന്ദർശിക്കുമെന്ന് നേതാക്കൾ അറിയിച്ചു. രണ്ട് മുനിസിപ്പൽ കൗൺസിലർമാരാണ് സംഭവത്തിനു പിന്നിലെന്നും യു.ഡി. എഫ്. ആരോപിക്കുന്നു  

വിജിലൻസ് പരാതി ഉൾപ്പെടെ നൽകി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം.
സ്കൂളിന്റെ ചുറ്റുമതിൽ കെട്ടുന്നതിനായി അടുക്കളയോട് ചേർന്നുള്ള തിട്ട ഇടിച്ച് നിരത്തിയപ്പോൾ ലഭിച്ച ലോഡ് കണക്കിന് മണ്ണാണ് മുനിസിപ്പൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ സ്കൂളിൽനിന്ന് കടത്തിയത് എന്നാണാ ക്ഷേപം.  

മുനിസിപ്പൽ ഭരണസമിതിയുടെ നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നും വിട്ടുവീഴ്ചയില്ലാത്ത സമരവുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ സുരേഷ്,  കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ അറിയിച്ചു.  യുഡിഎഫ് നിയോജകമണ്ഡലം ചെയർമാന്റെയും,  കൺവീനറുടെയും നേതൃത്വത്തിൽ  കൗൺസിലർമാരും നേതാക്കളും അടങ്ങുന്ന സംഘം നാളെ സംഭവസ്ഥലം സന്ദർശിക്കും  എന്നും ഇരുവരും അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments