പാലാ രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു..... ലക്ഷങ്ങളുടെ നാശനഷ്ടം



രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം.


ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്.

തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ ഫോഴ്സിന്റെ നാലോളം യൂണിറ്റ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു

രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് അഗ്‌നിക്കിരയായത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments