പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലും എന്‍ഡിഎ മുന്നണി കരുത്തുകാട്ടുമെന്ന് ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എ.ജി തങ്കപ്പന്‍ പറഞ്ഞു.
ബിഡിജെഎസ് പാലാ നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി മൂന്നാമതും അധികാരത്തില്‍ എത്തുമെന്നും ഭാരതത്തില്‍ ആകമാനം എന്‍ഡിഎ മുന്നണിയുടെ വലിയ മുന്നേറ്റമാണ് നടന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും എന്‍ ഡി എ യിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകള്‍ കടന്നുവരുകയാണ്. 40 സീറ്റുകള്‍ പോലും ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ തട്ടിക്കൂട്ടിയ മുന്നണിക്ക് നേടുവാന്‍ ആവുകയില്ല. കേരളത്തിലും മോദിയുടെ ഗ്യാരണ്ടി വനിതകളും യുവാക്കളും ഉള്‍പ്പെടെ ആബാലവൃത്തം ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു.
പ്രവര്‍ത്തക യോഗത്തില്‍ ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്‍. ഉല്ലാസ്, ഷാജി ശ്രീശിവം, അനില്‍കുമാര്‍, മനു പള്ളിക്കത്തോട്, കെ.പി. സന്തോഷ്, ശിവദാസ്, ഷാജി എന്നിവര്‍ സംസാരിച്ചു. ബിഡ്‌സണ്‍ മല്ലികശ്ശേരി സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
0 Comments