പാലാ നഗരസഭയുടെ സ്വന്തം ''മാവേലി ഷാജി'' ഇന്ന് പടിയിറങ്ങുകയാണ്; മൂന്നുപതിറ്റാണ്ടിനപ്പുറത്തെ സേവനത്തിന് ശേഷം.

സുനില്‍ പാലാ

പാലാ നഗരസഭയുടെ സ്വന്തം ''മാവേലി ഷാജി'' ഇന്ന് പടിയിറങ്ങുകയാണ്; മൂന്നുപതിറ്റാണ്ടിനപ്പുറത്തെ സേവനത്തിന് ശേഷം. പാലാ നഗരസഭയിലെ ജീവനക്കാരനായ റ്റി.എം. ഷാജിയെ മാവേലി ഷാജി എന്ന് പറഞ്ഞെങ്കിലേ ആളുകളെല്ലാം അറിയൂ. ഓണനാളുകളില്‍ സ്ഥിരമായി മാവേലി മന്നനായി വേഷം കെട്ടുന്ന ഷാജി പാലാക്കാരുടെ മാവേലി ഷാജിയാണിപ്പോള്‍.

32 വര്‍ഷം മുമ്പ് നഗരസഭയില്‍ റോഡ് റോളര്‍ ഓടിക്കാനെത്തിയ ഈ ചേര്‍ത്തല തുറവൂര്‍ സ്വദേശി പിന്നീട് പാലാ നഗരസഭയുടെ ഭാഗമാവുകയായിരുന്നു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോസ് തോമസ് പടിഞ്ഞാറേക്കര നഗരസഭയിലെ താല്ക്കാലിക ജീവനക്കാരനായി ഷാജിയെ നിയമിച്ചു. പിന്നീട് അഡ്വ. ബെറ്റി ഷാജു ചെയര്‍പേഴ്‌സണായിരുന്ന കാലത്ത് ഷാജിയുടെ നിയമനം സ്ഥിരപ്പെട്ടു.

 


എല്ലാ ഓണക്കാലത്തും ഷാജിക്ക് തിരക്കാണ്. നഗരസഭയിലെ ഓണാഘോഷം മുതല്‍ തൃപ്പൂണിത്തുറ അത്തച്ചമയം വരെ ഒരാഴ്ചയ്ക്കിടെ ഓണാഘോഷ പരിപാടികളില്‍ ഷാജി മാവേലിയായി വേഷമിടും. അഖില കേരള മാവേലി മന്നന്‍ പ്രഛന്നവേഷ മത്സരത്തില്‍ ഒന്നാം സ്ഥാനവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തുറവൂര്‍ കലാസംഘത്തിലാണ് ആദ്യമായി ഷാജി മാവേലി വേഷം കെട്ടിയത്.

ഭാര്യ സുലേഖയും മക്കളായ ഷാഹിന, ഷാഹിര്‍, ഷാജിര്‍ എന്നിവര്‍ക്കും വാപ്പച്ചിയുടെ മാവേലിവേഷം പെരുത്തിഷ്ടമാണ്.



മാവേലി ഷാജിക്ക് ഇന്ന് യാത്രയയപ്പ്

അറുപത് വയസ് തികഞ്ഞ മാവേലി ഷാജി ഇന്ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ ഷാജിയെ അനുമോദിച്ച് സംസാരിക്കും. കൗണ്‍സിലര്‍മാരും ജീവനക്കാരും പങ്കെടുക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments