മാതൃവേദി കാവുംകണ്ടം യൂണിറ്റിന്റെ വനിതാദിനാഘോഷം


 മാതൃവേദി കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 2 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് വനിതാദിനാഘോഷം നടത്തും. യൂണിറ്റ് പ്രസിഡൻ്റ്  കൊച്ചുറാണി ജോഷി ഈരുരിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി ഉപ്പുമാക്കൽ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യും . കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് വനിതാദിന ക്വിസ് മത്സരം , ഡിബേറ്റ്, കലാ-കായിക മത്സരങ്ങൾ എന്നിവ നടത്തും. "സമൂഹത്തിൽ സ്ത്രീകൾക്ക് അർഹിക്കുന്നപങ്കാളിത്തം ഉണ്ട് /ഇല്ല എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടത്തും. ലിസി ജോസ് ആമിക്കാട്ട് ചർച്ചകൾക്ക് നേതൃത്വം നല്കും.ഇതോട നുബന്ധിച്ച്  23 വർഷക്കാലം അംഗൻവാടി ടീച്ചറായി സേവനം ചെയ്ത കർത്യാനി കിഴക്കനാത്തിന് സമ്മേളനത്തിൽ ആദരിക്കും. 

ലാലി ജോസ് കിഴക്കേക്കര, ഷൈബി തങ്കച്ചൻ താളനാനി , അജിമോൾ പള്ളിക്കുന്നേൽ, സൗമ്യ ജസ്റ്റിൻ മനപ്പുറത്ത് തുടങ്ങിയവർ പ്രസംഗിക്കും. സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ , ജോയ്സി ബിജു കോഴിക്കോട്ട്,സാലി സെബാസ്റ്റ്യൻ പാതിരിയിൽ, ഷൈനി തെക്കലഞ്ഞിയിൽ , വത്സമ്മ രാജു അറയ്ക്ക കണ്ടത്തിൽ ,ലിസി ഷാജി കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments