കട്ട് മുടിക്കലിൽ റിക്കാർഡിട്ട പിടിപ്പുകേടിന്റെ വെടിപ്പില്ലാത്ത ഭരണം കേരളത്തിലെന്നു ചന്ദ്രമോഹൻ


ജനതയുടെ പണം കട്ട് മുടിക്കുക മാത്രം ചെയ്യുന്ന ഒരു രംഗത്തും ജനക്ഷേമം നോക്കാത്ത പിടിപ്പ് കേടിന്റെ വെടിപ്പില്ലാത്ത ഭരണമാണ് കേരളത്തിലെ ഇടതു തുടർ ഭരണമെന്ന് കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡണ്ട്‌ എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു. 

ഇടമറ്റം മീനച്ചിൽ കൃഷി ഭവന് മുമ്പിൽ കർഷക കോൺഗ്രസ്‌ പാലാ നിയോജകമണ്ഡലം ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ. നെല്ല്,റബർ,വനം പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.


 നിയോജമണ്ഡലം കർഷക കോൺഗ്രസ്‌ പ്രസിഡണ്ട്‌ സോണി ഓടച്ചുവട്ടിലിന്റെ നേതൃത്വത്തിൽ  നടന്ന ധർണ്ണയിൽ ജോഷി നെല്ലിക്കുന്നേൽ, പ്രദീപ്‌ ചീരങ്കാവിൽ, ടോജി മുകളേൽ, സോയി മുണ്ടാട്ടു, തോമസ് വരകിൽ, പരിപ്പിൽ ജയമോഹൻ, ജോർജ് പാമ്പക്കൽ, തോമസ് ഓടക്കൽ, ബേബി കട്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments