മൂന്നാറില്‍ വിനോദ യാത്രയ്ക്ക് വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

 

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം സ്കൂൾ കുട്ടികളുമായി വിനോദ യാത്രയ്ക്ക് വന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയു‌‌ടെ നില ഗുരുതരമാണ്. ഈ കുട്ടിയെ വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments