കിടങ്ങൂർ മൃഗാശുപത്രിക്ക് 22.50 ലക്ഷം അനുവദിച്ചു - അഡ്വ. മോൻസ് ജോസഫ് എംഎൽഎ
കിടങ്ങൂർ മൃഗാശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ 22.50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കിടങ്ങൂർ മൃഗാശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, പുതുതായി ഒരു മുറി നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണിക്ക് ഇതുസംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിച്ചത്.
പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗമാണ് ഇക്കാര്യത്തിൽ പ്രൊപ്പോസൽ തയ്യാറാക്കിയത്. എത്രയും പെട്ടെന്ന് പ്രവൃത്തി ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.





0 Comments