പാലാ നഗരസഭയുടെ നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതിനായി ഒരു ധവളപത്രം ( white paper) പുറപ്പെടുവിക്കണം - ഭരണപക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് സെക്രട്ടറിക്ക് .... കത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം



പാലാ നഗരസഭയുടെ നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതിനായി ഒരു ധവളപത്രം ( white paper) പുറപ്പെടുവിക്കണം - ഭരണപക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് സെക്രട്ടറിക്ക് .... കത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം
   
പാലാ നഗരസഭയിൽ ഒരു വാർഡ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇക്കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ എനിക്കും ഞാനടക്കമുള്ള പുതുതായി തിഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കും മനസ്സിലായ പ്രകാരം ,     പാലാ നഗരസഭ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നതാണ്.  നഗര സഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെന്ന് മനസ്സിലാക്കാൻ സാധിച്ചു.
 അവയിൽ ചിലതു മാത്രം താഴെ ചൂണ്ടിക്കാണിക്കുന്നു..

കേരള വാട്ടർ അതോറിട്ടിയ്ക്ക് ജല ഉപഭോഗ തുകയിനത്തിൽ തന്നെ 4 കോടിയിലധികം കുടിശ്ശികയുണ്ടെന്നറിയുന്നു. ഇക്കാരണത്താൽ പബ്ലിക് ടോയിലറ്റുകൾ മിക്കതും ഉപയോഗിക്കാനാവാതെ പൂട്ടിയിട്ട നിലയിലാണ്.

തെരുവുവിളക്കുകളുടെ പരിപാലനത്തിനു കരാറെടുത്തിരിക്കുന്നയാൾക്ക് ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നറിയുന്നു. അക്കാരണത്താൽ ബൾബുകൾ മാറ്റിയിടാൻ പോലും കരാറുകാരൻ തയ്യാറാവുന്നില്ല. തെരുവുവിളക്കുകൾ പലതും തെളിയാത്ത നിലയിലാണ്.


മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സൻ്റെ അടക്കമുള്ള ഓഫീസുകളിലേക്ക് മുമ്പ് വാങ്ങിയ കസേരകളും മേശകളുമടക്കുള്ളവയുടെ വിലയായി വൻ തുക കൊടുക്കാനുണ്ട്.

വർഷങ്ങൾക്ക് മുമ്പ് മാർക്കറ്റ് കോംപ്ലക്സ് കെട്ടിടം വാടകയ്ക്ക് എടു അയാൾ കെട്ടിടം ഒഴിഞ്ഞു തന്നപ്പോൾ സെക്യൂരിറ്റി തുകയിനത്തിൽ ടി ആൾക്ക് മടക്കി നൽകേണ്ടതുക തിരിച്ചു നൽകാനാവാതെ വന്നപ്പോൾ കോടതി ഉത്തരവനുസരിച്ച് സെക്യൂരിറ്റി തുകയും പലിശയും ചേർത്ത് ഭീമമായ തുക മടക്കി നൽകേണ്ടതായുണ്ട്. കേസിൻ്റെ ഭാഗമായി ചെയർപേഴ്സൻ്റെയടക്കമുള്ള പാലാ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങൾ ജപ്തിനടപടികളുടെ ഭീഷണിയിലാണ്.

പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചപ്പോൾ വലിയ തുക വായ്പയെടുത്തതിനാൽ മുനിസിപ്പാലിറ്റിയുടെ പുതിയ കെട്ടിടങ്ങളുടെ വാടക ടി ധനകാര്യ സ്ഥാപനങ്ങൾ നേരിട്ട് കൈപ്പറ്റുന്ന അവസ്ഥയാണിപ്പോഴുള്ളത്.

ഫണ്ടിൻ്റെ കുറവുമൂലം മുനിസിപ്പൽറോഡുകൾ നവീകരിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യാനോ പുതുതായി റോഡുകൾ തുറക്കുവാനോ കഴിയുന്നില്ല.


വേനൽ കടുത്തു വരുമ്പോൾ കുടിവെള്ള വിതരണത്തിനുള്ള വാഹനങ്ങളടക്കമുള്ള ഭൂരിപക്ഷം വാഹനങ്ങളും ഓടിക്കാൻ പോലുമാവാത്തവിധം നശിച്ചു കിടക്കുകയാണ്. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ഭദ്രതയുമില്ല.

ആകെ രണ്ടു പുല്ലുവെട്ടു യന്ത്രങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനയോഗ്യമായി നഗരസഭയ്ക്കുള്ളത്.
ഇവ കൊണ്ടു മാത്രം 26 വാർഡുകളിലെ പ്രവർത്തികൾ ചെയ്യാനാവില്ല.

നഗരത്തിലെ ഭൂരിപക്ഷം CCTV ക്യാമറകളും പ്രവർത്തനരഹിതമാണ്. സാമ്പത്തിക പ്രശ്നം മൂലം അവ നന്നാക്കാനോ പുതിയവ വാങ്ങി സ്ഥാപിക്കാനോ ആവുന്നില്ല.

മേൽവിവരിച്ചതിനു പുറമെ അനവധി നിരവധി പ്രശ്നങ്ങൾ പാലാ നഗരസഭ അഭിമുഖീകരിക്കുന്നുണ്ട്.

എന്നാൽ പാലാ നഗരസഭ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്
ഇതുവരെ നഗരസഭയിലെ ഭൂരിപക്ഷം ജനങ്ങൾക്കും അറിവില്ലായെന്നതാണ് യാഥാർത്ഥ്യം.
പൊതുജനം അവർക്കാവശ്യമായ കാര്യങ്ങൾ ചൂണിക്കാണിച്ച് നിരവധി നിവേദനങ്ങളും പരാതികളും ചെയർപേഴ്സൻ്റെയും സെക്രട്ടറിയുടെയും കൗൺസിലർമാരുടെയും മുന്നിൽ ശക്തമായി ഉന്നയിക്കുന്നു.
എന്നാൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും ഉടൻ പരിഹരിക്കാൻ തക്ക സാമ്പിത്തിക ഭദ്രത ഇപ്പോൾ പാലാ നഗരസഭക്കില്ല.


ഇക്കാരണത്താൽ പാലാ നഗരസഭയിലെയും പാലായിലെത്തുന്നവരുമായ പൊതുജനങ്ങളുടെയും പാലാ നഗരസഭാ പ്രവർത്തനങ്ങൾ സാകൂതം വീക്ഷിക്കുന്നവരുടെയും എതിർപ്പ് നേരിടേണ്ടി വരുന്ന അവസ്ഥയാണ് പാലാ നഗരസഭയ്ക്ക് ഉണ്ടാവാൻ പോകുന്നതെന്ന് ഉറപ്പായും ചിന്തിക്കേണ്ടിയിരിക്കുന്നു.

 പാലാ നഗരസഭയിൽ നിന്നും പല വിധത്തിലുള്ള നികുതിയിനത്തിൽ നിന്നും ഇതുവരെ പിരിച്ചെടുത്ത് കേരള സർക്കാർ ഖജനാവിലേക്ക് എത്തിയ തുകയിൽ നിന്നും ഏതാണ്ട് 10 കോടിയിലധികം രൂപ പാലാ നഗരസഭയ്ക്ക് കേരള സർക്കാരിൽ നിന്നും ലഭിക്കാനുമുണ്ട്. ഈ തുകയുടെ നാലിലൊന്നെങ്കിലും പാലാ നഗരസഭയ്ക്ക് കിട്ടുകയാണെങ്കിൽ താത്കാലികമായെങ്കിലും നഗരസഭയ്ക്കൊരു ആശ്വാസമായേനേയെന്ന കാര്യവും സൂചിപ്പിക്കുകയാണ്.

 ഇക്കാരങ്ങളാൽ കർശനമായ സാമ്പത്തിക അച്ചടക്കത്തോടെ മാത്രമേ പാലാ നഗരസഭയ്ക്ക് തുടർപ്രവർത്തനങ്ങൾ നടത്താനാവുകയുള്ളൂ...

 മേൽവിവരിച്ച വിഷയങ്ങൾ , ഹൈക്കോടതിയിലെ അടക്കുള്ള നിയമ വിദഗ്ധരുമായും കോർപ്പറേഷൻ മുനിസിപ്പൽ ഭരണപരിചയമുള്ളവരുമായും സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ലഭിച്ച ഉപദേശം ,  പാലാ നഗരസഭയുടെ സാമ്പത്തിക നില വ്യക്തമാക്കുന്ന ഒരു
" ധവളപത്രം " ( White Paper )  ഉടനടി പൊതുജനസമക്ഷം  പുറത്തിറക്കുകയെന്നാണ്.

ഇങ്ങനൊരു ധവളപത്രം പുറത്തിറക്കാനാവശ്യമായ സത്വര  നടപടിക്രമങ്ങൾ പാലാ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാവശ്യപ്പെടുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments