എൽഡിഎഫ്‌ മധ്യമേഖല ജാഥയെ വരവേൽക്കാൻ പാലായിൽ സ്വാഗതസംഘമായി



എൽഡിഎഫ്‌ മധ്യമേഖല ജാഥയെ വരവേൽക്കാൻ
പാലായിൽ സ്വാഗതസംഘമായി 

ജോസ്‌ കെ മാണി എംപി നയിക്കുന്ന എൽഡിഎഫ്‌ മധ്യമേഖല ജാഥയെ വരവേൽക്കാൻ പാലായിൽ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.  തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്നതടക്കം കേന്ദ്ര സർക്കാരിന്റെ എല്ലാ ജനവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ച്‌ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി ഒൻപതിന്‌ പാലായിൽ എത്തും.  രാവിലെ 10ന്‌ പുഴക്കര മൈതാനത്ത്‌ പൊതുയോഗവും ചേരും. ജാഥാ സ്വീകരണ പരിപാടി വിജയിപ്പിക്കാനും ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സ്വാഗതസംഘം യോഗം തീരുമാനിച്ചു. 


   ജാഥാ സ്വീകരണ പരിപാടിയിൽ ബഹുജനങ്ങളെ അണിനിരത്താൻ എല്ലാ തലത്തിലും വിപുലമായ പ്രചാരണ പരിപാടികൾ  സംഘടിപ്പിക്കും. 23ന്‌ പാലാ, എലിക്കുളം, കൊഴുവനാൽ, മുത്തോലി, കരൂർ, രാമപുരം എന്നിവിടങ്ങളിലും 24ന്‌ കടനാട്‌, മൂന്നിലവ്‌, തലനാട്‌, മീനച്ചിൽ, 25ന്‌ മേലുകാവ്‌, 26ന്‌ തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലും സ്വാഗതസംഘം ചേരും. 29നകം ബൂത്ത്‌തല സംഘാടക സമിതികളും രൂപീകരിക്കും. 


  എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ്‌ മാത്യു സ്വാഗതസംഘ രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ അധ്യക്ഷനായി. സജേഷ്‌ ശശി, ബാബു കെ ജോർജ്‌, ടോബിൻ കെ അലക്‌സ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലോപ്പസ്‌ മാത്യു, അഡ്വ. വി ടി തോമസ്‌, പ്രൊഫ. ഷാജി കടമല, ബെന്നി മൈലാടൂർ, ഒ‍ൗസേപ്പച്ചൻ തകടിയേൽ (രക്ഷാധികാരികൾ), ലാലിച്ചൻ ജോർജ്‌ ചെയർമാൻ), 


കെ എസ്‌ രമേഷ്‌മാബു, പി കെ ഷാജകുമാർ, കുര്യാക്കോസ്‌ ജോസഫ്‌,  പ്രശാന്ത്‌ നന്ദകുമാർ, സാജൻ തൊടുക (വൈസ്‌ ചെയർമാന്മാർ), ടോബിൻ കെ അലക്‌സ്‌ (സെക്രട്ടറി), ഒ‍ൗസേപ്പച്ചൻ വാളിപ്ലാക്കൽ, അഡ്വ. പി എസ്‌ സുനിൽ, ഡോ. തോമസ്‌ കാപ്പൻ, അഡ്വ. ബേബി ഉ‍ൗരകത്ത്‌, ജോസുകുട്ടി പൂവേലി, ഷാർളി മാത്യു (ജോയിന്റ്‌ സെക്രട്ടറിമാർ),  ബാബു കെ ജോർജ്‌ (കൺവീനർ), സജേഷ്‌ ശശി (ട്രഷറർ). 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments